2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വ്യോമസേനാ ഉദ്യോഗസ്ഥനെ മര്‍ദിച്ച മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ തുഗ്‌ളക്കാബാദില്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. നിധിന്‍ ഗുപ്ത, ഈസ, നീരജ് എന്നിവരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്. ഉദ്യോഗസ്ഥനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് യുവാക്കള്‍ സഞ്ചരിച്ച കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനം.
കാറില്‍ ബൈക്ക് തട്ടിയത് അറിയാതെ യാത്ര തുടര്‍ന്ന ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും പിന്‍തുടര്‍ന്ന സംഘം പിന്നീട് ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും മര്‍ദിക്കുകയായിരുന്നു. ഫോണുകളും ഐ.ഡി കാര്‍ഡും തട്ടിപ്പറിക്കുകയും ചെയ്തു.
ഈ സമയത്ത് ഇവരെ രക്ഷിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മിഷനര്‍ റോമില്‍ ബാനിയ പറഞ്ഞു. സമീപത്തുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ വ്യാപകമായ പ്രതിഷേധമുണ്ടാവുകയും പ്രതികളെ പൊലിസ് പിടികൂടുകയുമായിരുന്നു. 33 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതായിരുന്നു വിഡിയോ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.