വാഷിങ്ടണ്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ഭൂമിയിലേതിനു സമാനമായ സാഹചര്യമുണ്ടെന്ന് നാസ. തണുത്തുറഞ്ഞ പ്രതലത്തിലെ രാസഘടന ഭൂമിയിലുള്ളതു പോലെയാണെന്നും ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടെന്നും നാസ പറഞ്ഞു. ഉപ്പുവെള്ളമുള്ള കടല്‍ യൂറോപ്പയിലുണ്ടെന്നാണ് നിഗമനം.
തണുത്തുറഞ്ഞ പ്രതലത്തിനു ഉള്ളിലാണ് ഇത്. രാസ ഊര്‍ജം നിലനില്‍ക്കുന്നതിനാല്‍ ജൈവ സാഹചര്യം യൂറോപ്പയിലുണ്ടെന്നാണ് നാസയുടെ ഗവേഷകര്‍ പറയുന്നത്. ഭൂമിയില്‍ ജീവന്‍ പൊട്ടിമുളയ്ക്കുന്നതിനു മുമ്പുള്ള സാഹചര്യവും യൂറോപ്പയിലെ സാഹചര്യവും സമാനമാണെന്നാണ് വിലയിരുത്തല്‍. അഗ്്‌നിപര്‍വത സാധ്യതയെ കുറിച്ചും പഠനം നടന്നു.
Comments are closed for this post.