ജിദ്ദ: സഊദിയിൽ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളിലോ പുറത്തോ നിശ്ചിത എണ്ണത്തിലധികം ഉപഭോക്താക്കളോ ജീവനക്കാരോ ഒരുമിച്ച് കൂടുന്നതിനെതിരെ സഊദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. അത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തുന്നു.
രാജ്യത്ത് നടപ്പാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൊറോണ വ്യാപന ത്തിന്റെ ഗ്രാഫില്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസം പകരുന്നുണ്ടെന്ന് സഊദി ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.
കൊറോണ വാക്സിന്‍ വ്യക്തികളെ സംരക്ഷിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം വാക്സിന്‍ എടുക്കുന്നതിനായി രെജിസ്റ്റര്‍ ചെയ്യണമെന്നും വാക്താവ് ആഹ്വാനം ചെയ്തു.
അതേ സമയം രാജ്യത്ത് കൊറോണ പ്രതിരോധ നടപടികൾ ഒരു വർഷം കൂടി നീണ്ട് നിൽക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി സൂചിപ്പിച്ചു.17 വയസ്സിനു മുകളിൽ പ്രായമുള്ള 70 ശതമാനം പേർക്കും വാക്സിൻ നൽകിയ ശേഷമായിരിക്കും സ്കൂളുകളിൽ വെച്ച് പഠനം തുടരുന്നത് പുനരാരംഭിക്കുക.സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നതിനു മുമ്പ് 28 മില്യനിലധികം പേർക്ക് വാക്സിനുകൾ നൽകേണ്ടതുണ്ടെന്നും ഡോ: അബ്ദുല്ല അസീരി അറിയിച്ചു .
Comments are closed for this post.