കൊച്ചി
ഒരു സ്ഥാനാർഥിക്കെതിരേയും വ്യാജ വിഡിയോ നിർമിച്ച് തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. വ്യാജ വിഡിയോ നിർമിച്ചവരേയും അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരും പൊലിസും മടിക്കുകയാണ്.ഇത്തരം ഒരു വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിൻ്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. അതിൻ്റെനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് സി.പി.എം നേതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.വൈകാരിക വിഷയമായി ഉയർത്തി തൃക്കാക്കരയിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമം. എൽ. ഡി. എഫ് സ്ഥാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കം വ്യാജ വിഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം.വിഷയത്തിൽ പൊലിസ് എ.കെ.ജി സെൻ്ററിൻ്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.
Comments are closed for this post.