
ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന് ഛോട്ടാ രാജനും മറ്റു മൂന്നു പേര്‍ക്കും ഡല്‍ഹിയിലെ പ്രത്യേക കോടതി ഏഴുവര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
നാലു പേരും കുറ്റക്കാരാണെന്ന് പാട്യാല ഹൗസ് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.വ്യാജ രേഖകള്‍ ഹാജരാക്കി പാസ് പോര്‍ട്ട് സംഘടിപ്പിച്ച രാജന് പുറമെ, പാസ്പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥരായിരുന്ന ജയശ്രി ദത്തത്രേയ റഹാറ്റെ, ദീപക് നട്വര്ലാല് ഷാ, ലളിതാ ലക്ഷ്മണന് എന്നിവര്‍ക്കുമാണ് ശിക്ഷ. നാലു പേരും ഏഴു വര്‍ഷം തടവും 15,000 രൂപ വീതം പിഴയും ഒടുക്കണം.