തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ കരാറുറപ്പിച്ചത് വട്ടിയൂര്‍കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം നടന്നത്. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ ജയിക്കുകയും ബി.ജെ.പി രണ്ടാംസ്ഥാനത്തു വരികയും ചെയ്തു. അന്ന് 44,000 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കെ. മുരളീധരന്‍ എം.പിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. ബി.ജെ.പിയുടെ വോട്ട് നില 28,000 ആയി കുറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എങ്ങനെ വിജയിച്ചെന്നും ആരുതമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്കു പരിശോധിച്ചാല്‍ വ്യക്തമാകും.
വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഊതിപ്പെരുപ്പിച്ച ബലൂണ്‍ മാത്രമാണ്. പി.ആര്‍ വര്‍ക്കിനെ തുടര്‍ന്നുള്ള പ്രതിച്ഛായയില്‍ ജയിച്ചുവന്ന വ്യക്തിയാണ്. വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എ.ഐ.സി.സി കണ്ടെത്തിയ മികച്ച സ്ഥാനാര്‍ഥിയാണ് യു.ഡി.എഫിന്റെ വീണാ നായരെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments are closed for this post.