2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വോട്ടിന് പണം നല്‍കുന്നത് തടയുന്നതില്‍ തെര.കമ്മിഷന്‍ പരാജയപ്പെട്ടു: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പണം നല്‍കി വോട്ട് തേടുന്നത് തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു കാര്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണം വിതരണം ചെയ്യുന്നത് കണ്ടുവെന്ന എ.എ.പി നേതാവ് അശുതോഷിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് കെജ് രിവാളിന്റെ പ്രതികരണം.

 

‘മറ്റുള്ളവരില്‍ നിന്നും പൈസ വാങ്ങു, എന്നിട്ട് ഞങ്ങള്‍ക്ക് വോട്ടു ചെയ്യു’ എന്ന കെജ് രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ് രിവാളിന് നോട്ടിസ് അയച്ചിരുന്നു.

എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ ചട്ടത്തിനെതിരായി ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വോട്ടിനു വേണ്ടി ആര്‍ക്കും പണം നല്‍കിയിട്ടില്ല. പണം നല്‍കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നാണ് ഞാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.