
രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ കഴിഞ്ഞതു മുതല്‍ അതിന്റെ നീറ്റല്‍ നീറിപ്പുകയുകയാണ്. ആചാരവസ്ത്രങ്ങളുടെ നിഷേധവും ഫുള്‍ സ്ലീവ് ധരിച്ചവരുടെ കൈയ് മുറിച്ചതുമെല്ലാം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍, പുതിയ നീറ്റലുകള്‍ മൂക്കത്ത് വിരല്‍ വച്ചുപോകുന്ന വര്‍ത്തമാനങ്ങളാണ്.
കഴിഞ്ഞ വര്‍ഷവും ഇതുപോലെ വിവാദങ്ങളില്‍ ആടി ഉലഞ്ഞ പരീക്ഷയായിരുന്നു നീറ്റ്.
സ്ത്രീ സുരക്ഷയുടെ പേരില്‍ കോടികള്‍ വകയിരുത്തുകയും ചാനലുകളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയും ചെയ്യുന്നുവെന്നല്ലാതെ സ്ത്രീ സുരക്ഷ ഇപ്പോഴും പഴയപടി തന്നെയാണ് എന്ന് വേണം കരുതാന്‍.
പരീക്ഷ മാനം വിറ്റ് വേണമെന്ന് വരുമ്പോള്‍ നമ്മള് പിറകോട്ടാണ് സഞ്ചരിക്കുന്നത്. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാന്‍ മാന്യതയുള്ളവര്‍ക്ക് കഴിയില്ല. കുട്ടിള്‍ക്ക് ചോദ്യപേപ്പര്‍ കൊണ്ട് മാറുമറച്ച് തുറിച്ച് നോട്ടത്തില്‍ നിന്ന് രക്ഷപ്പെടേണ്ടി വന്നുവെന്നതും വേലി വിളവ് തിന്നുന്നതിന് തുല്യമാണ്.