
കായംകുളം: വേനല്‍മഴ ആരംഭിച്ചതോടെ കായംകുളം പട്ടണം ഇരുട്ടിലേക്ക്. മഴയുടെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ വിവിധ പ്രദേശങ്ങള്‍ ഇരുട്ടില്‍ ആകും. പതിവായ വൈദുതി മുടക്കം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്. രാപകല്‍ ഭേദമില്ലാതെ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കുന്ന വൈദുതി മുടക്കം നഗരത്തിലെ വ്യാപാര വ്യാവസായ സ്ഥാപനങ്ങളെയും ഹോട്ടലുകളയും ഏറെ പ്രതിസന്ധിയിലാക്കുകയാണ്.പ്രിന്റിങ് പ്രസുകള്‍ ഫോട്ടോ സ്റ്റാറ്റ് ഡി റ്റി.പി സെന്ററുകള്‍ സിനിമാ തിയേറ്ററുകള്‍ വര്‍ക്ക്ഷോപ്പുകള്‍, സര്‍വിസ് സ്റ്റേഷനുകള്‍ തടിമില്ലുകള്‍ പോലുള്ള വൈദ്യുതി അത്യാവശ്യ ഘടകമായിട്ടുള്ള സ്ഥാപനങ്ങളെ വൈദുതി മുടക്കം രൂക്ഷമായി ബാധിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്തതിന്റെ കാരണം തിരക്കാനായി ആരെങ്കിലും കായംകുളം ഓഫിസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ആരും തയാറാകാറില്ലെന്ന് കായംകുളം ടൗണിലെ വ്യാപാരികള്‍ പറയുന്നു.