
‘ഞായര്‍ പ്രഭാതം’ 200-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘ആയര്പെണ്കൊടി’ എന്ന ശ്രീകുമാര്‍ ചേര്‍ത്തല എഴുതിയ കവിത ശ്രദ്ധേയമായിരുന്നു. കശ്മിരില്‍ കശ്മലന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട കുഞ്ഞുപൈതലിന്റെ ദയനീയമുഖമാണ് അതു വായിക്കുമ്പോള്‍ അകതാരിലേക്ക് ഓടിയെത്തിയത്. പുണ്യദേവാലയത്തിലും പെണ്‍കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നു വരുകില്‍ നമ്മള് എത്ര ഭയപ്പെട്ടുവേണം വരുംകാലങ്ങളില്‍ ജീവിക്കാന്‍! വായനക്കാരെ ചിന്തിപ്പിക്കുന്ന നല്ല വരികള്‍ സമ്മാനിച്ച ശ്രീകുമാര്‍ ചേര്‍ത്തലക്കും പ്രസിദ്ധീകരിച്ച അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍