2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെസ്റ്റ് ബാങ്കിൽ ഫലസ്തീനി യുവതിയെ ഇസ്‌റാഈൽ വെടിവച്ചുകൊന്നു

വെസ്റ്റ് ബാങ്ക്
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്‌റാഈൽ സൈന്യം ഫലസ്തീനി യുവതിയെ വെടിവച്ചുകൊന്നു. അറൂബ് അഭയാർഥി ക്യാംപിൽ കഴിയുന്ന 31 കാരിയായ ഗുർഫാൻ ഹമീദ് വർസനേഹ് ആണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ ഒന്നിലധികം ബുള്ളറ്റുകൾ തുളച്ചുകയറിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പതിവ് പരിശോധന നടത്തുന്നതിനിടെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നുമാണ് അധിനിവേശ സൈന്യത്തിന്റെ പ്രതികരണം. എന്നാൽ വളരെ ചെറിയ കത്തിയായിരുന്നു അവളുടെ കൈവശമുള്ളതെന്നും അവർ സൈന്യത്തെ ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായി അൽജസീറ റിപ്പോർട്ട്‌ ചെയ്തു. മൂന്നുദിവസം മുമ്പ് മാത്രമാണ് അവർക്ക് വെസ്റ്റ് ബാങ്കിലെ റേഡിയോ സ്ഥാപനത്തിൽ ജോലി ലഭിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.