2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെസ്റ്റ് ബാങ്കിലെ ഗ്രാമം  ഇസ്‌റാഈല്‍ തകര്‍ത്തു

 
 
ജറുസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 80ഓളം ഫലസ്തീന്‍ വീടുകള്‍  അടങ്ങുന്ന ഗ്രാമം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായും തകര്‍ത്തു. ബുള്‍ഡോസറും മണ്ണുമാന്തിയും ഉപോയഗിച്ച്  വീടുകള്‍ ഇടിച്ച് നിരപ്പാക്കുകയായിരുന്നു. വടക്കന്‍ ഗ്രാമമായ ഖിര്‍ബത്ത് ഹുമ്‌സയില്‍ പതിനൊന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്ന പതിനെട്ട് കൂടാരങ്ങള്‍ ചൊവ്വാഴ്ച പൊളിച്ചിരുന്നു. കന്നുകാലി ഷെഡുകളും സൈന്യം തകര്‍ത്തു. ആകെ 74 ഫലസ്തീനികള്‍ ഭവനരഹിതരായി ഇസ്‌റാഈല്‍ അധിനിവേശ വിരുദ്ധ സംഘടനയായ ബിതസ്‌ലീം പറഞ്ഞു. ഖിര്‍ബത്ത് ഹുമ്‌സയിലെ ജനങ്ങളെയും സമാനരീതിയില്‍ പത്തോളം കമ്മ്യൂണിറ്റിയിലുള്ളവരെ അവരുടെ വീടുകളില്‍നിന്നും ദേശങ്ങളില്‍നിന്നും പുറത്താക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിക്കെതിരേ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.