2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെള്ളാപ്പള്ളി നടേശനെതിരേ  ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന്  ശ്രീനാരായണീയ സംഘടനകള്‍

 
 
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ ദുര്‍ഭരണത്തില്‍ എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍ ട്രസ്റ്റും അധഃപതനത്തിന്റെ പാരമ്യത്തിലെത്തിനില്‍ക്കുകയാണെന്ന് വിവിധ ശ്രീനാരായണീയ സംഘടനകള്‍. പ്രൊഫ. എം.കെ സാനുവിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ സഹോദര ധര്‍മവേദി, ശ്രീനാരായണ സേവ സംഘം, എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മവേദി, ശ്രീനാരായണ സാംസ്‌കാരിക സമിതി, എസ്.എന്‍.ഡി.പി യോഗം സമുദ്ധാരണ സമിതി എന്നീ ആറ് സംഘടനകളാണ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക. 
സാനുവിന്റെ അധ്യക്ഷതയില്‍ എറണാകുളം സഹോദര സൗധത്തില്‍ ചേര്‍ന്ന സംയുക്തയോഗത്തിലാണ് തീരുമാനം.   ശ്രീനാരായണധര്‍മം സംഘടനയില്‍ അസ്തമിച്ചെന്നു നേതാക്കള്‍  പറഞ്ഞു. 
 അഴിമതിയും അതിക്രമവും ജനാധിപത്യവിരുദ്ധ ചെയ്തികളും സംഘടനയെ ഗ്രസിച്ചിരിക്കുകയാണ്. സവര്‍ണ സംവരണം പോലുള്ള പിന്നോക്ക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ യോഗനേതൃത്വം കാഴ്ചക്കാരായതായി നേതാക്കള്‍ പറഞ്ഞു. 
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.കെ സാനു, അഡ്വ.എന്‍.ഡി പ്രേമചന്ദ്രന്‍, പി.പി രാജന്‍, അഡ്വ.സി.കെ വിദ്യാസാഗര്‍, കെ.ടി ഗംഗാധരന്‍, അഡ്വ.ചന്ദ്രസേനന്‍, മധു പരുമല, അഞ്ചയില്‍ രഘു, കെ.സോമന്‍ എന്നിവര്‍  പങ്കെടുത്തു. 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.