അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം • സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ കിണറുകളിലെ ജല ഗുണനിലവാര പരിശോധനയിൽ കോളിഫോം ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തി. ഇരുമ്പിന്റെ അംശവും കൂടുതലാണ്.
തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് ഭൂജലവകുപ്പിന്റെ ലാബുകളിലെ റിപ്പോർട്ടുകളിലാണ് കണ്ടെത്തൽ.
തിരുവനന്തപുരം ഭൂജലവകുപ്പിന്റെ ലാബിൽ കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നിന്നുള്ള കുടിവെള്ള പരിശോധനയിലാണ് ഇരുമ്പിന്റെ അംശം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയത്. ആലപ്പുഴയിൽ ഫ്‌ളൂറൈഡിന്റെ അളവും പരിധിക്കു മുകളിലാണ്.
എറണാംകുളം ലാബിൽ ഇടുക്കി, എറണാംകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വകുപ്പ് നിശ്ചയിച്ചിട്ടുള്ള കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. ഇതിൽ പാലക്കാട് ജില്ലയിൽ ഫ്‌ളൂറൈഡും മറ്റു ജില്ലകളിൽ ഇരുമ്പിന്റെ അംശവും കൂടുതലായും കണ്ടെത്തി. ബാക്ടീരിയയുടെ സാന്നിധ്യമാണ് സ്വകാര്യ വ്യക്തികളുടെ കിണർ വെള്ളത്തിൽ കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ ചില കിണറുകളിൽ അംമ്ലഗുണമുള്ള വെള്ളമാണ് കാണപ്പെട്ടത്. ഇവിടെ ഇരുമ്പിന്റെ അളവും കൂടുതലാണ്.
കുഴൽക്കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി.
Comments are closed for this post.