2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെറ്ററിനറി സയന്‍സ്; എ.ഐ.പി.വി.ടി കൗണ്‍സിലിങ് രജിസ്‌ട്രേഷന്‍ 28വരെ

വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജുകളില്‍ ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് (ബാച്ച്‌ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി) കോഴ്‌സില്‍ ഇപ്രാവശ്യം നീക്കിവച്ച 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള എ.ഐ.പി.വി.ടി 2016 കൗണ്‍സലിങ്ങില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.aipvt.vci.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓഗസ്റ്റ് 28നു വൈകിട്ട് അഞ്ചുവരെ രജിസ്‌ട്രേഷന്‍ നടത്താം.
കേരളത്തില്‍ തൃശൂര്‍, മണ്ണുത്തിയിലെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജിലെ 21 സീറ്റുകളും വയനാട് ലക്കിടിയിലെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജിലെ 18 സീറ്റുകളും എ.ഐ.പി.വി.ടി കൗണ്‍സലിങ് നടപടികളുടെ പരിധിയില്‍ വരും.
എ.ഐ.പി.വി.ടി 2016ലെ റാങ്ക്, ചോയ്‌സ് സീറ്റുകളുടെ ലഭ്യത, സംവരണ ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്‌മെന്റ്. ആദ്യത്തെ ഒന്നും രണ്ടും റൗണ്ട് സീറ്റ് അലോട്ട്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ്. മൂന്നാം റൗണ്ടില്‍ സ്‌പോട്ടില്‍ നേരിട്ട് ഹാജരായി അഡ്മിഷനെടുക്കണം.
എ.ഐ.പി.വി.ടി 2016ല്‍ യോഗ്യത നേടിയവര്‍ക്കാണ് രജിസ്‌ട്രേഷന് അര്‍ഹതയുണ്ടാകുക. ഓള്‍ ഇന്ത്യാ ക്വാട്ടയില്‍ ആകെ 479 സീറ്റുകളിലാണ് പ്രവേശം.
ഇതില്‍ 344 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനാണ്. ചോയ്‌സ് ഫില്ലിങ്, ചോയ്‌സ് ലോക്കിങ്, റാങ്ക് നില എന്നിവ പരിഗണനാ വിഷയങ്ങളാണ്. ടെസ്റ്റില്‍ പങ്കെടുത്ത 72,534 പേരില്‍ 316 പുരുഷന്മാരും 136 സ്ത്രീകളും ഉള്‍പ്പെടെ 452 പേര്‍ മെറിറ്റ് ലിസ്റ്റില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
71,575 പേരുടെ വെയ്റ്റിങ് ലിസ്റ്റുമുണ്ട്.
ജമ്മു കശ്മിര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വെറ്ററിനറി കോളജുകളിലേക്കാണ് അഡ്മിഷന്‍ കൗണ്‍സലിങ് നടത്തുന്നത്.
ആദ്യ റൗണ്ട് സീറ്റ് അലോട്ട്‌മെന്റും ഫലപ്രഖ്യാപനവും ഓഗസ്റ്റ് 30നാണ്. അലോട്ട് ചെയ്തുകിട്ടിയ കോളജില്‍ ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 12 വരെ സമയമുണ്ട്ന്രണ്ട്, മൂന്ന് റൗണ്ടുകള്‍ക്കു ശേഷം നേരിട്ട് ഹാജരാകുന്നതിന് സെപ്റ്റംബര്‍ 25, 26 തിയതികളില്‍ സൗകര്യമൊരുക്കും.
സ്‌പോട്ട് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യരായവരുടെ പേരുവിവരവും തിയതിയും സെപ്റ്റംബര്‍ 22ന് www.aipvt.vci.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അലോട്ട്‌മെന്റ്, കൗണ്‍സിലിങ് നടപടിക്രമങ്ങളുടെ പൂര്‍ണവിവരങ്ങള്‍ www.aipvt.vci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.