
ഇസ്ലാമാബാദ്: വൈദ്യശാസ്ത്രം പോലും തോറ്റിരിക്കുകയാണ് പാകിസ്താനിലെ ഈ ‘സോളാര്‍ കുട്ടികള്‍ക്ക് ‘ മുന്നില്‍. പകല്‍ സാധാരണ കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കുന്ന ഇവര്‍ സൂര്യന് അസ്തമിച്ചാല് പക്ഷാഘാതം ബാധിച്ചവരെപോലെ തളരും. പിറ്റേന്ന് പുലരുന്നതോടെ പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും.
തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് അപൂര്‍വ ബാലന്മാരുള്ളത്. ഗ്രാമീണനായ മുഹമ്മദ് ഹാഷിമിന്റെ മക്കളായ 13 കാരന് ഷുഹൈബ് അഹ്്മദിനും ഒന്‍പതു വയസുകാരന് അബ്ദുല്‍ റഷീദിനുമാണ് അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്.
രാത്രിയില്‍ ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവരെ സോളാര്‍ കുട്ടികളെന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്. പാകിസ്താന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ കുട്ടികളെ വിദഗ്ധ പരിശോധന നടത്തിവരികയാണ്. എപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിവര്‍.