കണ്ണൂര്‍: പ്രചാരണം ചൂടുപിടിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. മാലൂര്‍ പഞ്ചായത്തിലാണു സംഭവം. ഇവിടുത്തെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്.
പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്വന്തം വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞിട്ടാണ് സ്ഥാനാര്‍ഥി പോയത്. എന്നാല്‍ പിന്നീടു തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.
സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍.
Comments are closed for this post.