2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൃദ്ധരായ കച്ചവടക്കാരെ ആക്രമിച്ചു പണം കവരുന്നയാളെ പിടികൂടി

കാട്ടാക്കട: വൃദ്ധരായ കച്ചവടക്കാരെ ആക്രമിച്ചു പണം കവരുന്നയാളെ പൊലിസ് പിടികൂടി. കള്ളിക്കാട് മുകുന്ദറ മരുതുംമൂട് വലിയ വിള വീട്ടില്‍ ബിജു (40) നെയാണ് മലയിന്‍കീഴ് പൊലിസ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുന്‍പ് മലയിന്‍കീഴ് ഇരട്ട കലുങ്ക് കുഴിവിളക്കിന് സമീപം മുറുക്കാന്‍ കട ഉടമയായ ബാലകൃഷ്ണന്‍ (74)നെ ആക്രമിച്ച ബിജു കൈയില്‍ കടിച്ചു പരുക്കേല്‍പ്പിച്ച ശേഷം കടയില്‍ നിന്നും പണവുമായി കടക്കുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പിടികൂടുകയായിരുന്നു.  പ്രായം ചെന്നവരെ ലക്ഷ്യമാക്കി പിടിച്ചുപറി നടത്തുന്നതാണ് ഇയാളുടെ രീതി എന്നു പൊലിസ് പറഞ്ഞു. മലയിന്‍കീഴ് എസ്.ഐ ബിജുകുമാര്‍, എ.എസ്.ഐ ബിജു രാജ്, സി.പി.ഒ മാരായ സാജു, പ്രദീപ്, എന്നിവര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.