സ്വന്തം ലേഖിക
കൊച്ചി
വിദ്വേഷ പരാമർശങ്ങളുമായി വീണ്ടും പി.സി ജോർജ്. തിരുവനന്തപുരത്തും വെണ്ണലയിലും നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നാണ് ജോർജ് പറഞ്ഞത്. തൃക്കാക്കയിൽ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനുവേണ്ടി ഇന്നലെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പ്രസ്താവന. രാവിലെ മാധ്യമപ്രവർത്തകരെ കണ്ട പി.സി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
കമ്മ്യൂണിസ്റ്റുകാരെപ്പോലെ മറ്റാരും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ല. ബി.ജെ.പിക്കാർ ക്രിസ്ത്യാനകളെ കൊന്നൊടുക്കുന്നവരാണെന്നാണ് പിണറായി വിജയൻ ഉപദേശിക്കുന്നത്. എന്നാൽ ഇ.എം.എസ് സർക്കാരാണ് അങ്കമാലിയിൽ ഏഴ് ക്രൈസ്തവരെ വെടിവച്ച് കൊന്നത്. അവരുടെ കല്ലറ ഇപ്പോഴും അങ്കമാലിയിലെ ദേവാലയത്തിലുണ്ട്. തന്നെ കുരുക്കാൻ ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ കൗണ്ട് ഡൗണും ആരംഭിച്ചുവെന്നും ജോർജ് പറഞ്ഞു. പിണറായിയുടെ പൊലിസിനെ തനിക്ക് ഭയമില്ല. ജാമ്യം റദ്ദാക്കിയാൽ വീണ്ടും ജയിലിൽ പോകാൻ തയാറാണ്. വീട്ടിലേക്കാൾ സുഖമാണ് ജയിൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേയും ആരോപണം ഉന്നയിച്ചു. ഇതുവരെ കണ്ടതിൽ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശനെന്നും പി.സി ജോർജ് ആരോപിച്ചു. പി.സി ജോർജിന് ഇന്നലെ വെണ്ണലയിലെ ക്ഷേത്രത്തിൽ സ്വീകരണവും നൽകിയിരുന്നു.
Comments are closed for this post.