
മറയൂര്‍: ചെറിയ ഇടവേളക്ക് ശേഷം മറയൂരിലെ സ്വാകാര്യ ഭൂമിയില്‍ നിന്നും ചന്ദനമരം വെട്ടിക്കടത്തി.
കാന്തല്ലൂര്‍ പഞ്ചായത്തിലെ പുതുവെട്ട് വാകകുളത്തില് രാജന് ജേക്കബിന്റെ വീട്ടുവളപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വന്‍ ചന്ദന മരം മുറിച്ച് കടത്തിയത്. വീടിന്റെ നൂറ് മീറ്റര്‍ മാത്രം ദൂരത്തില്‍ നിന്ന മരമാണ് മോഷ്ടാക്കള്‍ വിദഗ്ധമായി കടത്തിയത്. രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
ചന്ദന മോഷണം സംബന്ധിച്ച പരാതി ഉടമ രാജന് കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. നാല് മാസം മുന്‍പ് ഇതേ പറമ്പില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മോഷടാക്കള്‍ വെട്ടിക്കടത്തിയിരുന്നു.
വനം വകുപ്പ് അന്വഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഘത്തെ അറസ്റ്റ് ചെയ്തിനെ തുടര്‍ന്ന് മറയൂരിലെ സ്വകാര്യ ഭൂമി കേന്ദ്രീകരിച്ചുള്ള ചന്ദനമോഷണം കഴിഞ്ഞ രണ്ട് മാസമായി നിലച്ചിരുന്നു.