2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു

ഹരിപ്പാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന യു.കെ.ജി വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു. കുമാരപുരം മസ്ജിദുല്‍ ഹുദായിലെ ഇമാം എ.ഹുസൈന്‍ മൗലവിയുടെ മകന്‍ സമല്‍ റഹ്മാനാണ് (6) കാര്‍ത്തികപ്പള്ളിയിലെ വീട്ടുമുറ്റത്ത് വെച്ച് വ്യാഴാഴ്ച രാവിലെ 11 മണിയോടെ സൂര്യാതപമേറ്റത്.
ഒറ്റയ്ക്ക് വെയിലത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ഓടി വന്നപ്പോള്‍ കുഞ്ഞിന്റെ ഇടത് കണ്ണിന്റെ മുകള്‍ഭാഗത്തും താഴ്ഭാഗത്തും പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു.ഉടന്‍ കുട്ടിയെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സൂര്യാതപമേറ്റമാണെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക ചികിത്സ നല്‍കി കുട്ടിയെ വിട്ടയച്ചു. കുമാരപുരം ഹുദാ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.