2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വീട്ടമ്മയെ അപമാനിച്ച സംഭവത്തില്‍ മധ്യവയസ്‌കനെ പൊലിസ് കസ്റ്റഡിയിലെടുത്തു

കാട്ടാക്കട: വിഷുക്കണി വാങ്ങാന്‍ പോയ വീട്ടമ്മയെ അപമാനിച്ച സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശി ശെല്‍വരാജാനെ(57) മാറനല്ലൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കണിക്കൊന്നപ്പൂക്കളും മറ്റും ശേഖരിച്ചശേഷം തിരികെ വീട്ടിലേക്ക് വന്ന സ്ത്രീയെയാണ് മദ്യലഹരിയിലായിരുന്ന ശെല്‍വരാജ് കടന്നുപിടിച്ചത്. വീട്ടമ്മ ബഹളം കൂട്ടിയതോടെ അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി. ഇയാളെ തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. മാറനല്ലൂര്‍ സി.ഐ ബെന്നിലാലുവിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗവ.ആശുപത്രിയിലേക്ക് മാറ്റി.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.