2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവ് പിടിയില്‍

പാറശാല: സ്ത്രീകളുള്ള വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവ് പിടിയില്‍. ചെങ്കല്‍ കുന്നന്‍വിള വടക്കേപനവിള പുത്തന്‍വീട്ടില്‍ അഭിലാഷ് (26) ആണ് പാറശ്ശാല പൊലിസിന്റെ പിടിയിലായത്. സ്ത്രീകളുള്ള വീടുകളില്‍ രാത്രി കാലങ്ങളില്‍ നഗ്‌നായി എത്തി കതകില്‍ മുട്ടിയശേഷം ഓടി മറയുക ഇയാളുടെ സ്ഥിരം രീതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഈ പ്രദേശത്ത് ഈയിടെയായി നടക്കുന്നുണ്ടെങ്കിലും ഇയാള്‍ക്കെതിരേതെളിവുകള്‍ ഇല്ലാത്തതിനാലും, ഇയാളെ തിരിച്ചറിയാത്തതിനാലും നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, അടുത്തിടെ നടന്ന സമാനമായ സംഭവ ദിവസം ഇയാള്‍ തൊട്ടടുത്തു സ്ഥാപിച്ചിരുന്ന സി.സി കാമറയില്‍ കുടുങ്ങുകയായിരുന്നു. പിടിയിലായ അഭിലാഷ് സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.  വിവാഹിതനായ പ്രതി ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് താമസിക്കുകയാണ്. പരാതി ലഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഒളിവിലായിരുന്ന പ്രതിയെ പറശാല എസ്.എച്ച് ഒ.കെ വിജയന്‍, എസ്.ഐ എം.ജി വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ തന്ത്രപരമായ നീക്കത്തില്‍ കുടുങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.