2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വി കാനി’ന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സൗഹാര്‍ദ പരിപാടികള്‍ക്ക് തുടക്കമിടുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ ഥികളുടെയും അധ്യാകരുടെയും കൂട്ടായ്മയായ ‘വി കാനി’ന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സൗഹാര്‍ദ പരിപാടികള്‍ക്ക് തുടക്കമിടുന്നു. ജനുവരി ഒന്നിന് സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച കുഞ്ഞുമരങ്ങള്‍ കൂട്ടുമരങ്ങള്‍ പദ്ധതിയുടെ തുടര്‍ച്ചയെന്നോണമാണ് വിവിധ പരിപാടികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ജലവും ജീവിതവും എന്ന വിഷയത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ട്രീ ഫോര്‍ വാക്ക് എന്ന സംഘടനയുടെ സ്ഥാപകയുമായ എസ് ശാന്തിയും ഇക്കോ ട്രാവല്‍ എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളജ് സൈക്യാടി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ ഡോ. കെ.പി ജയപ്രകാശനും ക്ലാസ് നയിക്കും. ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് മെഡിക്കല്‍ കോളജ് ഡി അഡിക്ഷന്‍ സെന്ററിലാണ് പരിപാടി. മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, ഫാര്‍മസി, നേഴ്‌സിങ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസുമായി സഹകരിച്ചാണ് പ്രകൃതി സൗഹൃദപരിപാടികള്‍ നടത്തുന്നത്. ്. കുട്ടികളുടെ പെയിന്റിങ് പ്രദര്‍ശനം എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ കോളജ് ഡി അഡിക്ഷന്‍ സെന്ററില്‍ നടത്തുമെന്ന് സൈക്യാട്രി വിഭാഗം പ്രൊഫ. ടി.വി അനില്‍കുമാര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.