
ആലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സിറ്റിങ് എം.പിയുമായ കെ.സി വേണുഗോപാല്‍ പഴവീട് തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 63 ാം നമ്പര്‍ ബൂത്തിലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃപ്പെരുന്തുറ ഗവ. യു.പി സ്കൂളിലെ 152 ാം നമ്പര്‍ ബൂത്തിലും, ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് പറവൂര്‍ ഗവ. ഹൈസ്കൂളിലെ 86 ാം നമ്പര്‍ ബൂത്തിലും കെ.ആര് ഗൗരിയമ്മ എസ്.ഡി.വി ഗേള്‍സ് ഹൈസ്കൂളിലെ 206 ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
മന്ത്രിമാരായ തോമസ് ഐസക് എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിലെ 202 ാം നമ്പര്‍ ബൂത്തിലും ജി. സുധാകരന് പറവൂര്‍ ഗവ. ഹൈസ്കൂളിലെ 87ാം നമ്പര്‍ ബൂത്തിലും പി. തിലോത്തമന് ചേര്‍ത്തല തെക്ക് വി.വി. ഗ്രാമം ഐ.ടി.സി.യിലെ 106 ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം നമ്പര്‍ ബൂത്തിലും, മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി വയലാര്‍ സ്ക്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. ആലപ്പുഴ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് കുതിരപ്പന്തി ടി.കെ.എം. മെമ്മോറിയല്‍ യു.പി. സ്കൂളിലെ 38ാം നമ്പര്‍ ബൂത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ഹൈസ്കൂളിലെ ആറാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യും.
ആലപ്പുഴ ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. കെ.എസ്.രാധാകൃഷ്ണന് എറണാകുളം മണ്ഡലത്തിലാണ് വോട്ടുള്ളത്. എറണാകുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ 15ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം വോട്ട് ചെയ്യും.
മാവേലിക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര ടൗണ്‍ യു.പി. സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനും എന്‍.ഡി.എ സ്ഥാനാര്‍ഥി തഴവ സഹദേവനും കൊല്ലം മണ്ഡലത്തിലാണ് വോട്ടുള്ളത്.
ചിറ്റയം ഗോപകുമാര്‍ അടൂര്‍ ടൗണ്‍ ഗവ.എല്‍.പി സ്കൂളിലെ 68ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴുമണിയോടെ വോട്ട് ചെയ്യും. തഴവ സഹദേവന് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ തഴവ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 72ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യുക.