2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിഷപാനീയങ്ങള്‍ നിരോധിക്കണം

സൈതലവി ഫൈസി കടമ്പഴിപ്പുറം

ന്യൂജനറേഷന് ഒഴിവാക്കാന്‍ കഴിയാത്തവിധം സോഫ്റ്റ് ഡ്രിങ്കുകള്‍ ജീവിതവുമായി  ഇഴുകി ചേര്‍ന്നിരിക്കുന്നു.യാത്രകളിലും പൊതുപരിപാടികളിലും മറ്റും സെവനപ്പോ, കൊക്കകോളയോ ഇല്ലെങ്കില്‍ പരിപാടികളുടെ മാറ്റു കുറയുന്നിടത്തേയ്ക്കു കാര്യങ്ങളെത്തിയിരിക്കുന്നു.

 

 പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വിളിച്ചുപറയുന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. പെപ്‌സി, കൊക്കകോള, സെവനപ്പ് തുടങ്ങിയവയില്‍ ലെഡ്, ക്രോമിയം, കാഡ്മിയം എന്നിങ്ങനെ ശരീരത്തിന് അതീവഹാനികരമായ, ലോകാരോഗ്യസംഘടന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയുടെ പട്ടികയിലുള്‍പ്പെടുത്തിയ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ! വരുംതലമുറയെപ്പോലും നശിപ്പിക്കുന്ന ‘നിശബ്ദ കൊലയാളിയായ’ ഈ വിഷപാനീയങ്ങള്‍ ലഭ്യമല്ലാതിരിക്കലാവും തടഞ്ഞുനിര്‍ത്താനുള്ള മാര്‍ഗം. അതുകൊണ്ട് ഈ വിഷപാനീയങ്ങള്‍ നിരോധിച്ചുകൂടെ.
പഴങ്ങളും പച്ചക്കറികളും വിഷമയമാണെന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും കേവലം വാര്‍ത്തകള്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ സാധാരണക്കാര്‍ അറിഞ്ഞോ അറിയാതെയോ അവ തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നതും ഓര്‍ക്കുക. അതുകൊണ്ട് ബോധവല്‍ക്കരണമല്ല നിരോധനമാണു പ്രധാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News