2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ കോടതിയില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിശ്വാസവോട്ട് നിയമവിരുദ്ധമാണെന്നും അതിനാല്‍ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹരജി നാളെ പരിഗണിക്കും.

പ്രതിപക്ഷത്തെ ബലമായി പുറത്താക്കി നടത്തിയ വിശ്വാസവോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രഹസ്യ വോട്ടെടുപ്പ് നടത്തുക അല്ലെങ്കില്‍ വോട്ടെടുപ്പ് നീട്ടിവെക്കുക എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് സ്പീക്കര്‍ പ്രതിപക്ഷത്തെ പുറത്താക്കിയത്.

അതിനിടെ ശനിയാഴ്ച നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് വസ്തുതാ വിവര റിപ്പോര്‍ട്ട് നല്‍കാന്‍ തമിഴ്‌നാട് നിയമസഭാ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.