തിരുവനന്തപുരം: വിശേഷാല്‍ ചട്ടം രൂപീകരിക്കാത്ത സാഹചര്യത്തില്‍ പി.എസ്.സി നിയമനം നടത്താത്ത തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന പരിപാടിയില്‍ പി.എസ്.സിക്കു വിട്ട നിയമനങ്ങളില്‍ വിശേഷാല്‍ ചട്ടം രൂപീകരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒഴിവുള്ള തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്കു തന്നെയാണ് നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
പുരാവസ്തു വകുപ്പില്‍ സൃഷ്ടിച്ച എഞ്ചിനീയറിങ് തസ്തികകളായ ഓവര്‍സിയര്‍ ഗ്രേഡ് രണ്ട്, ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് എന്നിവയിലേക്കാണ് യഥാക്രമം രണ്ടു പേരെയും ഒരാളെയും ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള ഉത്തരവിറങ്ങിയത്. ഈ നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടെങ്കിലും വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനമെന്ന് ഉത്തരവില്‍ പ്രത്യേകമായി പറയുന്നുണ്ട്.
Comments are closed for this post.