2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിവാദ പ്രസംഗം: ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്

ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലകൊയ്യുമെന്ന് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരേ പൊലിസ് കേസെടുത്തു. തെലങ്കാനയിലെ ഘോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയും ചീഫ് വിപ്പുമായ രാജാ സിങ്ങാണ് പ്രകോപനപരമായ പ്രസംഗം നടത്തിയത്.
മജ്‌ലിസ് ബച്ചാവോ തഹ്‌രിക് എന്ന സംഘടനയുടെ വക്താവ് അംജദുല്ല ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എക്കെതിരേ കേസെടുത്തിരിക്കുന്നത്. മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വം മതസ്പര്‍ദ്ദ വളര്‍ത്തിയതിനുമാണ് കേസ്.
ഹൈദരാബാദില്‍ നടന്ന പൊതു റാലിക്കിടെ രാമക്ഷേത്രത്തിന് എതിരുനില്‍ക്കുന്നവരുടെ തലകൊയ്യുമെന്നും ഇവര്‍ക്കെതിരേ ലാത്തിയും ബുള്ളറ്റുകളും ഉപയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം രാജാ സിങ് പറഞ്ഞത്.
പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്നും അതിനായി ജീവന്‍ നല്‍കാന്‍ തയാറാണെന്നും നേരത്തെ രാജാ സിങ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഗോ സംരക്ഷണത്തിന് ഒരു ദാദ്രി കൂടി നടത്താന്‍ ഒരുക്കമാണെന്നും 2015 ല്‍ രാജാ സിങ് ഭീഷണി മുഴക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.