കൊച്ചി • അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് പൊലിസ് നല്‍കിയ സംരക്ഷണം സംബന്ധിച്ച് വിശദാംശങ്ങള്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാറും പൊലിസുമടക്കമുള്ള മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും ജസ്റ്റിസ് അനു ശിവരാമന്‍ നോട്ടിസ് പുറപ്പെടുവിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്തേക്കുള്ള വഴിതടയും വിധം നിര്‍മിച്ച സമര പന്തല്‍ നീക്കംചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പായിട്ടില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു. ഉത്തരവ് നടപ്പാക്കാന്‍ പൊലിസിന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടാന്‍ നിർദേശിച്ചിരുന്നതാണെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് പൊലിസ് സുരക്ഷ സംബന്ധിച്ച ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും വിവരം അറിയിക്കാനും കോടതി നിര്‍ദേശിച്ചത്. മല്‍സ്യത്തൊഴിലാളി സമരത്തെ തുടര്‍ന്ന് തുറമുഖ നിര്‍മാണം തടസപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ മതിയായ പൊലിസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും പൊലിസും സര്‍ക്കാറും ഇത് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ഇന്നലെ പരിഗണിച്ചത്. ഒക്ടോബര്‍ 19ന് ഹരജി വീണ്ടും പരിഗണിക്കും.
Comments are closed for this post.