
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഹരജിയിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് ഹരജിയിലേ വാദം. എന്നാല്‍, അന്തിമവിധി ഇന്ന് ഉണ്ടായേക്കില്ല. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തില്‍ വാദം വീണ്ടും കേള്‍ക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
ഹരജിയില്‍ ആറാഴ്ചയക്കകം തീരുമാനമെടുക്കണമെന്ന് മാര്‍ച്ചില്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വാദം നീണ്ടു പോയതും വേനലവധി വന്നതും വിധി നീളാന്‍ കാരണമായി.
Comments are closed for this post.