
കൊച്ചി: തുടര്‍ച്ചയായി ആറാം തവണയും രാജ്യത്ത് ഏറ്റവും കൂടുതല്‍ റെനോള്‍ട്ട് കാറുകള്‍ വില്പന നടത്തി ഒന്നാം സ്ഥാനവും ഡയമണ്ട് ക്ലബ് മെംബര്ഷിപ്പും നിലനിറുത്തി ടി.വി.എസ് റെനോള്‍ട്ട് കേരള.
പ്രീമിയം എസ്.യു.വി കാപ്ച്ചര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതിന്റെ പെര്‍ഫോര്‍മന്‍സ് അവാര്‍ഡും ടി.വി.എസ് റെനോള്‍ട്ട് കേരള സ്വന്തമാക്കി.ഏറ്റവും കൂടുതല്‍ റെനോള്‍ട്ട് കാറുകളുടെ വില്പന, മികച്ച വില്പനാനന്തര സേവനം, ഉപഭോക്താക്കളുടെ സംതൃപ്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡയമണ്ട് ക്ലബിലേയ്ക്ക് ഡീലര്‍ഷിപ്പിനെ തിരഞ്ഞെടുക്കുന്നത്. ചൈനയില്‍ സമാപിച്ച വാര്‍ഷിക സമ്മേളനത്തില്‍ ടി.വി.എസിനുവേണ്ടി സീനിയര്‍ വൈസ്പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് വെങ്കിട്ടരാമന് എന്നിവര്‍ ചേര്‍ന്ന് റെനോ ഇന്ത്യ മാനേജിങ് ഡയരക്ടര്‍ സുമിത് സാഹ്നി, റെനോള്‍ട്ട് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് തോമസ് ഡുബ്രൂല് എന്നിവരില്‍ നിന്ന് ഡയമണ്ട് ക്ലബ് അവാര്‍ഡും, പെര്‍ഫോര്‍മന്‍സ് അവാര്‍ഡും ഏറ്റുവാങ്ങി.