2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വില്‍പന നിറുത്തില്ല; പക്ഷേ പേര് മാറും

കൊച്ചി: ബുള്ളറ്റ് ഇലക്ട്ര വില്‍പ്പന നിറുത്തുന്നില്ലെങ്കിലും പേര് മാറുന്നു. ബുള്ളറ്റ് ഇലക്ട്ര വില്‍പന നിറുത്തുന്നു വെന്ന വാര്‍ത്തയെ നിഷേധിച്ചു കൊണ്ട് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോര്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ബുള്ളറ്റ് 350 ES എന്ന പുതിയ പേരിലാണ് ഇനി ഇലക്ട്ര എത്തുക. നേരത്തെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും നിര്‍മ്മാണ ചെലവ് വര്‍ധിപ്പിച്ചതുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി അറിയിച്ചു.1100 മുതല്‍ 3600 രൂപ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ലാസിക് 500 ക്രോമിന്റെ വിലയിലാണ് കൂടുതല്‍ വര്‍ധന. 3600 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.