ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
വിലക്കിനു മുന്‍പ് കൂട്ടത്തോടെ പറന്ന് പ്രവാസികള്‍
സര്‍വിസ് നടത്തിയത് ഏഴ് ചാര്‍ട്ടര്‍ വിമാനങ്ങള്‍
അശ്‌റഫ് കൊണ്ടോട്ടി
TAGS
മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ, ഒമാന്‍ രാജ്യങ്ങളുടെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്ന് കൂട്ടത്തോടെ പറന്ന് പ്രവാസികള്‍. ഇന്ത്യയില്‍ കൊവിഡ് പടരുന്നതിനാല്‍ ഇന്നലെ രാത്രി 12 മണിവരെയാണ് ഇരുരാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കിയിരുന്നത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങളുടെ വിലക്ക് മുന്‍കൂട്ടി ടിക്കറ്റെടുത്തവരെ ദുരിതത്തിലാക്കി. ഇതോടെയാണ് യാത്രക്കാര്‍ പൊള്ളുന്ന നിരക്കില്‍ ടിക്കറ്റെടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പറന്നത്. അല്‍ഹിന്ദ് ഗ്രൂപ്പ് ഏഴ് വിമാനങ്ങളാണ് ഇന്നലെ കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം, മംഗ്‌ളൂരു വിമാനത്താവളങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തത്. ഈ വിമാനങ്ങളില്‍ മാത്രം 1,500 ലേറെ യാത്രക്കാരാണ് പുറപ്പെട്ടത്. യു.എ.യിലേക്ക് സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങളും ഒമാനിലേക്ക് സലാം എയര്‍ വിമാനവുമാണ് സര്‍വിസ് നടത്തിയത്.
ഇന്നലെ എയര്‍അറേബ്യ ഷാര്‍ജയിലേക്കും എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ ഖൈമയിലേക്കും ഒരു അഡീഷണല്‍ സര്‍വിസ് നടത്തി. യു.ഇ.എയിലേക്ക് നേരത്തെ പുന:ക്രമീകരിച്ചാണ് ഇന്നലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തിയത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.