2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിരമിച്ച ശേഷവും അധ്യാപനം തുടരാൻ അവസരമൊരുങ്ങുന്നു സൗജന്യ സേവനം നൽകാൻ തയാറുള്ളവരെ പരിഗണിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം
പെൻഷനാകുന്ന അധ്യാപകരിൽ നിന്നും സൗജന്യ സേവനം നൽകാൻ താൽപര്യമുള്ളവരെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ശിക്ഷക് സദനിൽ സംസ്ഥാന അധ്യാപക അവാർഡ്, പ്രൊഫസർ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാർഡ്, വിദ്യാരംഗം കലാസാഹിത്യ അവാർഡ് എന്നിവയുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതു വിദ്യഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. സാബു കൊട്ടുക്കൽ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ) സി.എ സന്തോഷ്, ഹയർ സെക്കൻഡറി വിഭാഗം (അക്കാദമിക്) ജോയിന്റ് ഡയറക്ടർ ആർ.സുരേഷ്‌കുമാർ, വോക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം (കരിക്കുലം) ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.