2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിമാനത്താവളത്തിലേക്ക്  ട്രാക്ടര്‍ സര്‍വിസ് !

 
 
ബംഗളൂരു: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ കാരണം ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവില്‍ റോഡില്‍ വെള്ളം കയറിയതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. 
ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള റോഡില്‍ കനത്ത മഴ കാരണം വെള്ളം കയറിയിരുന്നു. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു സഞ്ചരിക്കാവുന്ന വിധത്തിലായിരുന്നില്ല റോഡിന്റെ അവസ്ഥ. ഇതോടെയാണ് വിമാനത്താവളത്തിലേക്കുള്ളവര്‍ ട്രാക്ടറില്‍ എത്തിയത്. റോഡരികില്‍ ട്രാക്ടറുകള്‍ നിര്‍ത്തിയിട്ട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ വിളിച്ചു കയറ്റുന്നതും യാത്രക്കാര്‍ ലഗേജുകള്‍ കയറ്റിയ ശേഷം ട്രാക്ടറില്‍ കയറി യാത്ര ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. 
യാത്രക്കാര്‍ ട്രാക്ടറില്‍ വിമാനത്താവള ടെര്‍മിനലിലേക്ക് എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.