
ഷവോമി പുറത്തിറക്കാന്‍ പോകുന്ന പുതിയ ഫോണിനെക്കുറിച്ച് ഒത്തിരി അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ അവസാനമിതാ ഷവോമിയുടെ പുതിയ ഫോണ്‍ ആഗസ്ത് 6ന് ചൈനയില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. എന്നാലിത് ഇന്ത്യന്‍ വിപണിയിലെത്താന്‍ കുറച്ച് മാസങ്ങള്‍ കഴിയും. പുതിയ റെഡ്മീ പ്രോ പുറത്തിറങ്ങാന്‍ പോകുന്നത് ഡ്യുവല്‍ ക്യാമറയോട് കൂടിയാണ്.
ഫോണിന്റെ മെറ്റാലിക് ഫ്രെയിം ആണ് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നത്. 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ആണ് ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. 5.5ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്പ്ലേയും 13 എംപി പിന്‍ക്യാമറയും 5 എം.പി പിന്‍ക്യാമറയുമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.കൂടാതെ സ്റ്റോറേജ് കപ്പാസിറ്റി 32ജിബി മുതല്‍ 128ജിബി വരെയാണ് നല്‍കിയിരിക്കുന്നത. ഇതിനെല്ലാം പുറമെ ഷവോമി റെഡ്മി പ്രോയ്ക്ക് പിന്നിലായി ഡ്യുവല്‍ ക്യാമറ സജീകരണവുമുണ്ട്.
ഷവോമി റെഡ്മി പ്രോയുടെ ഒരു പ്രധാന സവിശേഷതയാണ് സെറാമിക് ഫിങ്കര്‍പ്രിന്റ് സ്കാനര്‍. ഇത് പതിപ്പിച്ചിരിക്കുന്നത് സ്മാര്‍ട്ട്ഫോണിന്റെ മുന്നിലായി കാണുന്ന ഹോം ബട്ടണിലാണ്.ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗോള്‍ഡ, സില്‍വര്‍, ഗ്രേ എന്നീ കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.