2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാന്‍ ഇപ്പോള്‍ അവസരം

ര്‍ക്കും സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് മാറാന്‍ അവസരമൊരുക്കി മൈക്രോസോഫ്റ്റ്. നേരത്തെ ജൂലൈ 29 വരെയായിരുന്നു ഇതിന് അവസരമെങ്കിലും ഇപ്പോള്‍ അതു നീട്ടിനല്‍കിയിരിക്കുകയാണ്. ഇനി എന്നാണ് അവസാനിക്കുകയെന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല.

വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 യൂസര്‍മാര്‍ക്കാണ് വിന്‍ഡോസ് 10 ലേക്കു മാറാനുള്ള അവസരം. മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് സെറ്റപ്പ് ഫയല്‍ (ഏതാണ്ട് 6 എം.ബി) ഡൗണ്‍ലോഡ് ചെയ്ത് നമുക്കു തന്നെ ലളിതമായി നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാം.

വ്യാഴാഴ്ച മുതല്‍ വാര്‍ഷിക അപ്‌ഡേഷന്‍ നടത്താനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. കോര്‍ട്ടാനയിലും ഹെലോയിലും ചില മാറ്റങ്ങള്‍ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉണ്ടാവുമെന്നാണ് സൂചന. കൂടാതെ, മറ്റു ചില മേഖലകളിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.