2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിധിക്കെതിരേ ഉയരുന്ന വാദങ്ങള്‍

ജലീല്‍ അരൂക്കുറ്റി

ഹരിതട്രൈബ്യൂണല്‍ വിധി ഏകപക്ഷീയമാണെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്്.  വിധി പെട്ടെന്നു നടപ്പാക്കണമെന്നു പറയുമ്പോഴുണ്ടാരുന്ന സാമുഹ്യപ്രശ്‌നങ്ങള്‍ കണ്ടില്ലെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. 15 വര്‍ഷത്തെ നികുതി മുന്‍കൂര്‍ നല്‍കി നിരത്തിലിറക്കിയ വാഹനം പത്തുവര്‍ഷം കഴിഞ്ഞ്  ഓടാനാവില്ലന്നു പറയുന്നതിലെ ശരികേടാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.  പരിസ്ഥിതി പ്രശ്‌നങ്ങളിലും അന്തരീക്ഷമലിനീകരണത്തിലുമുള്ള ആശങ്കയാണ് ഇടപെടലിനടിസ്ഥാനമെന്നു കരുതിയാല്‍പ്പോലും മലിനീകരണപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദമായ രേഖകളോ മറ്റു വിവരങ്ങളോ ഒന്നുമില്ലാതെയാണു ഹരിത െ്രെടബ്യൂണല്‍ വിധി പറഞ്ഞതെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
വിധി പെട്ടെന്ന്്് നടപ്പിലാക്കുമ്പോള്‍
 
നഗരത്തിലെ സ്വകാര്യ ബസുകള്‍, സ്‌കൂള്‍ വാഹനങ്ങള്‍, ഓട്ടോമൈബൈല്‍ വര്‍ക്്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വിപണിയുമായി ബന്ധപ്പെട്ടവര്‍, സെക്കന്‍ഡ്ഹാന്‍ഡ് വിപണിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍… തുടങ്ങി വിവിധ മേഖലയിലുള്ളവരെ വിധി ബാധിക്കുമെന്നാണു പറയുന്നത്. ഓട്ടോറിക്ഷമുതല്‍ ട്രക്ക് വരെയുള്ള ലക്ഷക്കണക്കിനു വാഹനങ്ങള്‍ പെട്ടെന്ന് നിരത്തില്‍നിന്നു പിന്‍വലിക്കേണ്ടിവരുമ്പോള്‍ യാത്രയെയും ചരക്കുനീക്കത്തെയും ബാധിക്കും. ചരക്കുലഭ്യതക്കുറവ് വിലക്കയറ്റം രൂക്ഷമാകും. വാഹന ഉടമകളെ കൂടാതെ 15 ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. രണ്ടു ലക്ഷത്തിലധികം ലോറികളെ ബാധിക്കും. ഇതില്‍ 75,000ത്തിലധികം വലിയ ട്രക്കുകളും ഉള്‍പ്പെടും.

അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള 10 വര്‍ഷം കഴിഞ്ഞ ലോറികള്‍ സംസ്ഥാനത്തു പ്രവേശിക്കുന്നതു തടയപ്പെടും. 8000 സ്വകാര്യബസുകളും 2600 കെ.എസ്.ആര്‍.ടി.സി ബസുകളും കട്ടപ്പുറത്താകും. ഒരു ബസ് നിരത്തിലിറക്കുന്നതിന് 27 ലക്ഷം രൂപയോളം ചെലവുവരും. ടൂറിസ്റ്റ് ബസാണെങ്കില്‍ 60 ലക്ഷം രൂപയാകും. 10 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ച തുക തിരികെ പിടിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ 15,000 ത്തോളം സ്‌കൂള്‍ വാഹനങ്ങളില്‍ പകുതിയും പത്തുവര്‍ഷം പിന്നിട്ടതാണ്.  കൊച്ചി നഗരത്തില്‍ വിധി നടപ്പാക്കുമ്പോള്‍ ഐലന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 1500 കണ്ടെയ്‌നറുകളെയും 5000 ചരക്കു ലോറികളെയും 1555 സ്വകാര്യ ബസുകളെയും ബാധിക്കുന്ന നിയമം ചരക്കുമേഖലയെയും പൊതുഗതാഗത്തെയും തകര്‍ക്കും.
ട്രൈബ്യൂണല്‍ ഉത്തരവിനെ  പരസ്യമായി ആരും എതിര്‍ക്കുന്നില്ലെങ്കിലും പെട്ടെന്നൊരു നിയന്ത്രണമേര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്ന പക്ഷക്കാരാണ് മിക്കവരും. വിധി പെട്ടെന്നു നടപ്പാക്കുന്നതിനെതിരേയുള്ള പ്രതിഷേധവും നിയമപോരാട്ടവും തൊട്ടടുത്തദിവസം മുതല്‍ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.