2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിദ്വേഷ പ്രചാരണം: ഫേസ്ബുക്കില്‍നിന്നു രാജി

ലണ്ടന്‍: ഫേസ്ബുക് വിദ്വേഷ പ്രചാരണത്തിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ രാജി പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് അശോക് ചന്ദ്വാനെ എന്ന ജീവനക്കാരന്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
മ്യാന്മറിലെ വംശഹത്യ, കെനോഷയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍ എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു. സമാന ആരോപണവുമായി കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ ഫേസ്ബുക് വിട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.