2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിദ്യാർഥികളുമായി സംവദിച്ച് എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്ര

സ്വന്തം ലേഖകർ
കൊല്ലം/ആലപ്പുഴ • ആനുകാലിക വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ച് എസ്.കെ.എസ്.എസ്.എഫ് കാംപസ് യാത്ര. ധൈഷണിക വിദ്യാർഥിത്വം, നൈതിക സംവേദനം എന്ന പ്രമേയത്തിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന യാത്രയുടെ ഭാഗമായാണ് ജെൻഡർ ന്യൂട്രാലിറ്റി, വർഗീയ രാഷ്ട്രീയം, സ്വതന്ത്ര ലൈംഗികത ഉൾപ്പെടെയുള്ള ആനുകാലിക വിഷയങ്ങളിൽ വിദ്യാർഥികളുമായി സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം യൂനിവേഴ്‌സിറ്റി കാംപസിൽ നിന്നാരംഭിച്ച യാത്ര ഇന്നലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കോളജ് കാംപസുകളിലെത്തി.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാനായകൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ഖാദർ ഹുദവി എറണാകുളം, സാജിഹ് ഷമീർ അസ്ഹരി, അനീസ് റഹ്മാൻ ആലപ്പുഴ, റഫീഖ് ചെന്നൈ, മുഹമ്മദ് അലി മുസ്‌ലിയാർ, സിയാദ് റശാദി, സലിം റശാദി, സുധീർ ഉലൂമി, സുനീർ ഖാൻ മൗലവി, ആസാദ് ഫൈസി, ഷഫീഖ് മയ്യത്തുംകര, അമീൻ, ജവാദ് ബാഖവി, ഷാജഹാൻ അമാനി, അബ്ദുല്ല കുണ്ടറ, ബിലാൽ അസ്ഹരി, സമീർ വടകര, സിറാജ് ഇരിങ്ങല്ലൂർ, സമീർ കണിയാപുരം, ബിലാൽ ആരിക്കാടി, ഹസീബ് തൂത, ഷഹീർ കോനോത്ത്, ജുനൈദ് മാനന്തവാടി സംസാരിച്ചു.

കൊല്ലം ടി.കെ.എം എൻജിനീയിറിങ് കോളജിൽ നടന്ന സ്വീകരണ സമ്മേളനം കൊല്ലം എക്‌സൈസ് അസി. കമ്മിഷണർ വി. റോബർട്ട് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാർ അധ്യക്ഷനായി. കായംകുളം എം.എസ്.എം കോളജിൽ എസ്.കെ.ജെ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ശംസുദ്ദീൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഉവൈസ് ഫൈസി അധ്യക്ഷനായി. വണ്ടാനം ടി.ഡി.എം.സി.എച്ച് കോളജിൽ എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ദാരിമി അൽ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മേഖല സെക്രട്ടറി ഹിലാൽ ഹുദവി അധ്യക്ഷനായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.