
വിദ്യാസമുന്നതി മത്സരപരീക്ഷാ പരിശീലന സഹായപദ്ധതി പ്രകാരം ധനസഹായത്തിനായി സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍ എന്‍ജിനിയറിങ്, സിവില്‍ സര്‍വിസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി, മറ്റിതര മത്സരപരീക്ഷകള്‍ക്കായി പരിശീലനം നേടുന്നതിനുളള സാമ്പത്തിക സഹായമാണ് ലഭിക്കുക. ഓഗസ്റ്റ് 31നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പറേഷന്റെ വെബ്സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.