2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്തോറും പൗരബോധം കുറയുന്നു: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്തോറും പൗരബോധം കുറയുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് ബൈപ്പാസ് വരെ ഏറ്റവും കൂടുതല്‍ കാണുന്നത് ആശുപത്രികളും ഹോട്ടലുകളുമാണ്. ആശുപത്രികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം രോഗികളുടെ നാടായി മാറുന്നുവെന്നു വേണം കരുതാന്‍. ചികിത്സാ രീതികളല്ല മരുന്നാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരം അധ്യക്ഷനായി. ‘മനുഷ്യജീവനു വിലപേശുന്ന ചികിത്സാ രീതി’ വിഷയത്തില്‍ എഴുത്തുകാരന്‍ രാജന്‍ ചെറുകാട് സംസാരിച്ചു. ഫസലുറഹ്മാന്‍, അസീസ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. എം.കെ ബഷീര്‍, മൊയ്തീന്‍ ചെറുവണ്ണൂര്‍, നിസ്താന്‍ ചെറുവണ്ണൂര്‍, ഉസ്മാന്‍ ചാത്തംചിറ പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.