മലപ്പുറം: പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങിലെ വിദ്യര്‍ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക്, പ്രീമെട്രിക് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.ഡിസംബര്‍ 18ലെ അന്താരാഷ്ട്ര അറബിക് ഭാഷാദിനത്തില്‍ സംസ്ഥാന തല അറബി ഭാഷാ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ യോഗത്തില്‍ കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.വി അലിക്കുട്ടി അധ്യക്ഷനായി. ടി.പി അബ്ദുല്‍ഹഖ്, എം.പി അബ്ദുല്‍ഖാദര്‍, എം.എ ലതീഫ്, സൈനുല്‍ആബിദീന്‍, എസ്.എ റസാഖ്, മുഹമ്മദാലി, എം.പി. അയ്യൂബ്, എം.എ സാദിഖ്, നൂറുല്‍അമിന്‍, മന്‍സൂര്‍ മാടമ്പാട്ട്, അബ്ദുസ്സലാം, കെ.കെ റംലത്ത്, ടി.പി.എ റഹിം, ഫൈസല്‍ ആലപ്പുഴ, മുഹമ്മദലി മിശ്ക്കാത്തി സംബന്ധിച്ചു.
Comments are closed for this post.