2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പുത്തനത്താണി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാവൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് കന്മനം സ്വദേശി മുഹമ്മദ് റാഷിദി(25) നെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇപ്രകാരമാണ്. 2012 ജനുവരി 25ന് പരാതിക്കാരിയുടെ മകളുടെ നഗ്‌നചിത്രം വീട്ടമ്മയെ കാണിക്കുകയും ചിത്രം പുറത്ത് കാണിക്കാതിരിക്കാന്‍ മകള്‍ തനിക്ക് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിക്കുകയായിരുന്നു. 2015 വരെ പല അവസരത്തിലായി പ്രതി ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വളാഞ്ചേരി സി.ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News