
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനും അപേക്ഷ അയക്കാം. 40 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വൈകല്യത്തിന്റെ പ്രത്യേകത അനുസരിച്ച് ഉയര്‍ന്ന സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഈ വര്‍ഷം നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളും 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ അര്‍ഹത നേടിയവരും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഒക്ടോബര്‍ 31 വരെ ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. മീന്‍സ് കം മെറിറ്റിന് അപേക്ഷിക്കുന്നവര്‍ മറ്റ് കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുവാന്‍ പാടില്ല.