റിയാദ്: സഊദിയിൽ വിദേശ തൊഴിലാളികളെ ഒളിച്ചോടിയതായി മുദ്രകുത്തുന്ന ഹുറൂബ് സംവിധാനത്തിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മന്ത്രാലയം. എളുപ്പത്തിൽ ഹുറൂബ് ആക്കുന്ന പ്രവണത വ്യാപകമായതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഈ നടപടിക്ക് തെല്ലൊരാശ്വാസം പകരുന്നതാണ് തൊഴിലാളികളെ ഹുറൂബ് ആക്കുന്ന നടപടിക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുതിയ പുതിയ നിബന്ധനകൾ വെച്ചത്.
തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചാല്‍ മാത്രമേ ഹുറൂബ് ആക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അറ്റസ്റ്റേഷന്‍ മുഖേന മാത്രമേ ഹുറൂബ് ആക്കാനുള്ള അപേക്ഷ നൽകാൻ സാധിക്കൂ.
അപേക്ഷ സമർപ്പിച്ച ശേഷം അധികൃതർ വിശദമായി കാര്യങ്ങൾ പഠിച്ച ശേഷമാണ് ഹുറൂബാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. സ്ഥാപനത്തിലെ തൊഴിലാളികളുടെ ഇഖാമ കാലാവധി, തൊഴിലാളികളുടെ എണ്ണം, തൊഴിലുടമക്കെതിരെ തൊഴിലാളികൾ നല്‍കിയ പരാതികള്‍ തുടങ്ങിയ പരിശോധിച്ചായിരിക്കും തീരുമാനം കൈകൊള്ളുക.
Comments are closed for this post.