
പത്തനംതിട്ട: ഡോളര്‍ മാറാന്‍ സ്വകാര്യ സ്ഥാപനത്തില്‍ എത്തിയ വിദേശികള്‍ പണാപഹരണം നടത്തിയതായി പരാതി. അടൂരിലെ മേക്ക് യുവര്‍ ഓണ്‍ ട്രിപ്സ് ഡോട്ട് കോം എന്ന സ്ഥാപനത്തില്‍ നിന്ന് പണം അപഹരിച്ചതായി സ്ഥാപനം ഉടമ പത്തനാപുരം സ്വദേശി ലിജോ നല്കിയ പരാതിയില്‍ അടൂര്‍ പൊലിസ് കേസെടുത്തു.
ചില്ലറ ആവശ്യപ്പെട്ടെത്തിയ വിദേശികള്‍ മേശയില്‍നിന്നും ബലമായി പണം എടുത്തുകൊണ്ടുപോവുകയായിരുന്നു.