2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിജയ്മല്യയുടെ ഗോവയിലെ വില്ല ഇനി സച്ചിന്‍ ജോഷിക്ക് സ്വന്തം

മുംബൈ: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ കിങ്ഫിഷര്‍ വില്ല വിറ്റു.
സിനിമാ താരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് 73 കോടി രൂപ നല്‍കി ‘കിങ്ഫിഷര്‍ വില്ല’ ലേലത്തിലൂടെ സ്വന്തമാക്കിയത്. മൂന്നാം തവണ നടത്തിയ ലേലത്തില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായി എസ്.ബി.ഐ നിശ്ചയിച്ച 73 കോടി രൂപക്കാണ് വില്ല വിറ്റത്.
ഗോവയിലെ കാന്‍ഡോലിം ബീച്ചിന് സമീപം കടലിന് അഭിമുഖമായി നില്‍ക്കുന്ന ആഡംബര വില്ലക്ക് 85.29 കോടി രൂപയാണ് ആദ്യ ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ലേലത്തിന് ആരും എത്താത്തതിനാല്‍ ഡിസംബറില്‍  അടിസ്ഥാന ലേലത്തുക  81 കോടി രൂപയായി കുറച്ച് വീണ്ടും ലേലത്തിന് വച്ചിരുന്നു.
ഈ വിലക്കും വില്ല വിറ്റു പോയില്ല. തുടര്‍ന്ന് ലേലത്തുക കുറച്ച എസ്.ബി.ഐ 73 കോടി നിശ്ചയിക്കുകയായിരുന്നു.
എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഐ.ഡി.ബി.ഐ എന്നിവടയക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വായ്പാ ഇനത്തില്‍ നല്‍കാനുള്ള 9000 കോടി രൂപയും പലിശയും തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
ഇയാളുടെ പേരിലുള്ള സ്വത്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടിയിരുന്നു. ഈ വസ്തുവകകളുടെ ലേലമാണ് നടന്നുകൊണ്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.