
ന്യൂഡല്‍ഹി: ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയ്ക്ക് പരുക്ക്. ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരത്തിന് പരുക്കേറ്റത് ഇന്ത്യന്‍ ടീമില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ വികാസിന്റെ പരുക്ക് ഗൗരവമുള്ളതല്ലെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
വികാസിന് തോളിനാണ് പരുക്കേറ്റതെന്ന് അദ്ദേഹത്തിന്റെ പിതാവ് ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഗൗരവമുള്ളതല്ല. ഒളിംപിക്സില്‍ അദ്ദേഹം തീര്‍ച്ചയായും മത്സരിക്കുമെന്നും എ.എഫ്.ഐ പ്രസിഡന്റ് അദില്ലെ സുമരിവല്ല പറഞ്ഞു. എന്നാല്‍ വികാസ് ഒളിംപിക്സിന് മുന്‍പ് ശാരീരിക ക്ഷമത തെളിയിക്കണമെന്ന് സുമരിവല്ല പറഞ്ഞു. ട്രയല്‍സില്‍ താരത്തിന് പങ്കെടുക്കേണ്ടി വരില്ല. ത്രോയിങ് സെഷനുകള്‍ക്ക് ഗൗഡ ഹാജരാകേണ്ടി വരും. അതേസമയം പരുക്കു കാരണം വികാസിന് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. നേരിട്ട് മത്സരയിനത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് താരത്തിന് സമയം ലഭിക്കുക. ഓഗസ്റ്റ് 12നാണ് ഡിസകസ് ത്രോ മത്സരം ആരംഭിക്കുന്നത്.